Global News

17 Jun 2020 04:30 AM IST

മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു ; സംഘർഷം അയയുന്നില്ല

ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ ദിവസം ഒരു സൈനിക കമാൻഡറും 3 സൈനികരും ചൈനീസ് സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷം അയവില്ലാതെ തുടരുന്നു.

ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ ദിവസം ഒരു സൈനിക കമാൻഡറും 3 സൈനികരും ചൈനീസ് സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷം അയവില്ലാതെ തുടരുന്നു. തെലുങ്കലനയിൽ നിന്നുള്ള കേണൽ സന്തോഷ് ബാബു, തമിഴ്നാട്ടിൽ നിന്നുള്ള ഹവിൽദാർ പളനി, ജാർഖണ്ഡിൽ നിന്നുള്ള ഓജ് എന്ന ജവാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

 

സംഘർഷ ലഘൂകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് രണ്ടു സൈന്യങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതെന്നും ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടായെന്നും ഇന്ത്യൻ സൈന്യത്തിന്റെ വക്താക്കൾ അറിയിച്ചു. അതേ സമയം, ഇന്ത്യൻ സേന നിയന്ത്രണരേഖ ലംഘിച്ച് ചൈനീസ് അതിർത്തിയിൽ കടന്ന് പ്രകോപനം സൃഷ്ടിക്കുന്നതായി ആരോപിച്ച ചൈനീസ് അധികൃതർ പ്രകോപനം തുടരുന്നത് അതിർത്തിയിലെ സ്ഥിതി വഷളാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

 

അതിർത്തിയിൽ സൈനികർ കൊല്ലപ്പെട്ടത് ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമാണെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ പറഞ്ഞു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്നത് സംബന്ധിച്ച യഥാർത്ഥ വിവരം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കാതിരിക്കാൻ ചൈനീസ് നേതൃത്വവുമായി ഇന്ത്യൻ ഭരണാധികാരികൾ ഉടൻ ചർച്ച ആരംഭിക്കണമെന്ന് സിപിഐ, സിപിഎം ജനറൽ സെക്രട്ടറിമാർ ആവശ്യപ്പെട്ടു.