Film Review

പശ്ചിമ ബംഗാൾ : 34 % പഞ്ചായത്തുകളിൽ എതിരില്ലാതെ തൃണമൂൽ

പശ്ചിമ ബംഗാളിൽ രണ്ടാഴ്ച കഴിഞ്ഞു നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ ജയിച്ചു.

Kolkatha

പശ്ചിമ ബംഗാളിൽ രണ്ടാഴ്ച കഴിഞ്ഞു നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ ജയിച്ചു. ആകെയുള്ള 58692 സീറ്റുകളിൽ 20076 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ഒരു സർവ്വകാല റെക്കോഡാണെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2003 ൽ ആകെയുള്ളതിന്റെ 11 ശതമാനം സീറ്റുകളിൽ സി.പി.ഐ (എം) എതിരില്ലാതെ ജയിച്ചതാണ് ഇതിനു മുമ്പ് ഏറ്റവും അധികം സീറ്റുകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

 

48650 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 16814 എണ്ണത്തിലും 9217 പഞ്ചായത്ത് സമിതി സീറ്റുകളിൽ 3059 സീറ്റുകളും ടി.എം.സി എതിരില്ലാതെ വിജയിച്ചപ്പോൾ 825 ജില്ലാ പരിഷത്ത് സീറ്റുകളിൽ 203 സീറ്റുകളും തൃണമൂൽ നേടി. ബിർഭൂങ്, ബങ്കുര, മൂർഷിദാബാദ്, സൗത്ത് 24 പർഗാനാസ് ജില്ലകളിലാണ് തൃണമൂൽ ഏറ്റവും അധികം സീറ്റുകളിൽ എതിരില്ലാതെ ജയിച്ചത്.