Kerala News

08 Dec 2018 16:40 PM IST

ശശിതരൂരിന്റെ മാനനഷ്ടക്കേസ് അർണാബ് ഗോസ്വാമിക്ക് സമൻസ്

ശശിതരൂർ എം.പി. നൽകിയ മനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി.വി എം.ഡി അർണബ് ഗോസ്വാമിക്ക് നോട്ടീസ്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സമന്‍സ് അയച്ചത്.

ശശിതരൂർ എം.പി. നൽകിയ മനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി.വി എം.ഡി അർണബ് ഗോസ്വാമിക്ക് നോട്ടീസ്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സമന്‍സ് അയച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നു കാട്ടിയാണ് തരൂര്‍ അര്‍ണബിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. ഫെബ്രുവരി 28ന് അര്‍ണാബ് ഹാജരാകണമെന്നാണ് നിര്‍ദേശം.

 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി മെയ് മാസത്തിൽ നൽകിയ വാർത്തകളാണ് കേസിനാധാരം. അര്‍ണാബിനെ കൂടാതെ റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആര്‍.ജി ഔട്ട്‌ലയര്‍ മീഡിയയേയും എ.എന്‍.പി.എല്ലിനേയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തത്. അര്‍ണാബിനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.