Kerala News

അതൃപ്തിയില്ല ; അവസാനവാക്ക് എഐസിസി : സുധാകരൻ

പുതിയ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിച്ചതിൽ താന്‍ കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ കെ.സുധാകരൻ.

Kochi

പുതിയ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിച്ചതിൽ താന്‍ കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ കെ.സുധാകരൻ. പാർട്ടി കാര്യങ്ങളിൽ എ.ഐ.സി.സിയാണ് അവസാന വാക്ക്. എ.ഐ.സി.സി എടുക്കുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കും കൊച്ചിയിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരൻ. പാര്‍ട്ടി തീരുമാനം ശിരസാ വഹിച്ച് താന്‍ കളത്തിലേക്ക് ഇറങ്ങുകയാണെന്ന് കെ.സുധാകരന്‍. പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സുധാകരൻ ആവശ്യപ്പെട്ടു.

 

കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവജനങ്ങള്‍ തനിക്ക് കരുത്തും തണലും കൈത്താങ്ങുമായി ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷ സുധാകരൻ പ്രകടിപ്പിച്ചു. പല ഘടകങ്ങള്‍ പരിഗണിച്ചാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതെന്നും പല പേരുകള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. പാര്‍ട്ടിയുടെ നിലനില്പും കരുത്തുമാണ് തന്റെ ലക്ഷ്യമെന്നും മരിക്കുന്നത് വരെ കോണ്‍ഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസമെന്നും . സുധാകരൻ പറഞ്ഞു. പാര്‍ട്ടിയുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.